ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ൾ സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം

ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് കൗ​ൺ​സി​ൽ സ്ഥാ​ന​മേ​റ്റു

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ൽ സ്ഥാ​ന​മേ​റ്റു. ശ്രീ​ഹ​രി ന​ന്ദ​ൻ ഹെ​ഡ് ബോ​യ് ആ​യും ആ​യി​ശ ന​ശ്‌​വ ഹെ​ഡ് ഗേ​ളാ​യും ശി​വ്ന​ന്ദ​ൻ വേ​ണു​ഗോ​പാ​ൽ, നാ​ൻ​സി ത​ലു​ക്ദാ​ർ എ​ന്നി​വ​ർ സി.​സി.​എ സെ​ക്ര​ട്ട​റി​മാ​രാ​യും മു​ഹ​മ്മ​ദ് ഖാ​സി, അ​ർ​ഷി​യ ലി​ബു എ​ന്നി​വ​ർ സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ന്മാ​രാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഫി​സാ​ൻ അ​ബ്ദു​ൽ ഖാ​ദ​ർ, വൈ​ഗ രാ​ജേ​ഷ്, മു​ക്താ​ർ മു​ഹ​മ്മ​ദ്, ബെ​നി​റ്റ എ​ൽ​സ ജോ​ർ​ജ്, നാ​ഗാ നീ​ഹാ​ർ, ഖ​ദീ​ജ ജാ​ഹി​ർ ഹു​സൈ​ൻ എ​ന്നി​വ​ർ അ​സി​സ്റ്റ​ന്റു​മാ​രാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. ഇ​ന്ദു​ലേ​ഖ പ്ര​തി​നി​ധി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​പ്ര​ശാ​ന്ത് വാ​സു​ദേ​വ് മു​ഖ്യാ​തി​ഥി​യാ​യി. ക​ഴി​ഞ്ഞ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ മ​ല​യി​ൽ മൂ​സ​കോ​യ ആ​ദ​രി​ച്ചു. സി.​സി.​എ കോ​ഓ​ഡി​നേ​റ്റ​ർ ഫി​റോ​സ്, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ മേ​ധാ​വി ഡോ.​ര​മേ​ശ് കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. പേ​സ് ഗ്രൂ​പ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ഹി​ശാം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സ​ലീം, ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​ദേ​വി നീ​ല​ക്ക​ണ്ണ​ൻ, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ശി​ഹാ​ബ് നീ​ല​ഗി​രി, പ്രേ​മ ബാ​ല​സു​ബ്ര​മ​ണ്യം, നാ​ജി​യ ഖാ​ദ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും ച​ട​ങ്ങി​നെ​ത്തി.

Tags:    
News Summary - India International School Student Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.