മന്ത്രി ഡോ. മഹമൂദ് ബൗഷാഹ്രി മാഷാവോയുമായി ചർച്ചയിൽ
Posted On
date_range Updated On
date_range വൈദ്യുതി ഉൽപാദനം വർധിപ്പിക്കൽ: മന്ത്രി ചർച്ച നടത്തി
കുവൈത്ത് സിറ്റി: വൈദ്യുതി, ജലം, പുനരുൽപാദന ഊർജ മന്ത്രിയും ഹൗസിങ് അഫയേഴ്സ് സഹമന്ത്രിയുമായ ഡോ.മഹമൂദ് ബൗഷാഹ്രി സ്റ്റേറ്റ് പവർ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ സി.ഇ.ഒയും മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ചൈനയുടെ പ്രതിനിധിയുമായ മാഷാവോയുമായി പുനരുപയോഗ ഊർജ പദ്ധതികളെക്കുറിച്ച് ചർച്ച നടത്തി. കുവൈത്തും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പുനരുപയോഗ ഊർജവും ഊർജ സഹകരണവും ഇരുവരും ചർച്ച ചെയ്തതായി മന്ത്രാലയം അറിയിച്ചു. 2025ലെ വേനൽക്കാലത്ത് വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അവർ ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.