ഫോക് ഇഫ്താർ സംഗമത്തിൽ അനീസ് ഫാറൂഖി റമദാൻ സന്ദേശം നൽകുന്നു
Posted On
date_range Updated On
date_range ഫോക്ക് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
മംഗാഫ് ഫോക് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം രക്ഷാധികാരി പ്രവീൺ അടുത്തില ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് സേവ്യർ ആൻറണി അധ്യക്ഷത വഹിച്ചു. അനീസ് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകരായ സത്താർ കുന്നിൽ, ബാബു ഫ്രാൻസിസ്, ഹമീദ് മധൂർ, ഷൈജിത്ത്, സലീംരാജ്, വിപിൻ തോമസ്, ഫോക്ക് ട്രഷറർ കെ.സി. രജിത്ത്, വനിതാവേദി ചെയർപേഴ്സൻ സജിജ മഹേഷ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഓമനക്കുട്ടൻ സ്വാഗതവും ജനറൽ സെക്രട്ടറി ലിജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.