ഐ.സി.എഫ് ഫഹാഹീൽ മദ്റസ ഫത്ഹേ മുബാറകിന് സൈദലവി സഖാഫി തങ്ങൾ നേതൃത്വം നൽകുന്നു. സുഹൈർ, ശുകൂർ മൗലവി കൈപ്പുറം എന്നിവർ സമീപം
ഐ.സി.എഫ് മദ്റസകളിൽ പുതുവർഷാരംഭം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ഓൾ ഇന്ത്യ ഇസ്ലാമിക് എജുക്കേഷനൽ ബോർഡിന് കീഴിൽ കുവൈത്തിലെ ഖൈത്താൻ, സാൽമിയ, ഫഹാഹീൽ, ജഹ്റ എന്നിവിടങ്ങളിൽ നടക്കുന്ന ഐ.സി.എഫ് മദ്റസകളിൽ പുതിയ അധ്യയനവർഷം ആരംഭിച്ചു.
ഫത്ഹേ മുബാറക് എന്ന പേരിൽ നടത്തിയ ചടങ്ങിൽ പുതുവർഷാരംഭം കുറിച്ചു. ഖൈത്താൻ മദ്റസ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലും സാൽമിയ ഐ.സി.എഫ് ഓഡിറ്റോറിയത്തിലും ഫഹാഹീൽ, ജഹ്റ എന്നിവിടങ്ങളിൽ അതത് മദ്റസ ഓഡിറ്റോറിയത്തിലുമാണ് പരിപാടി നടത്തിയത്.
ഐ.സി.എഫ് നാഷനൽ, സെൻട്രൽ, നേതാക്കൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
രണ്ട് വർഷക്കാലത്തെ ഓൺലൈൻ പഠനത്തിനുശേഷം പുതുവർഷത്തിൽ ഫിസിക്കൽ ക്ലാസുകളായാണ് മദ്റസകൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.