ടേ​ബി​ൾ ടെ​ന്നി​സിൽ പ്ര​തീ​ക്ഷ

​കു​വൈ​ത്ത് സി​റ്റി: ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ തു​ട​ക്ക​മാ​യ 27ാമ​ത് ഏ​ഷ്യ​ൻ ടേ​ബി​ൾ ടെ​ന്നി​സ് യൂ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ്ര​തീ​ക്ഷ​യോ​ടെ കു​വൈ​ത്ത്.

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ടീം ​മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് കു​വൈ​ത്ത് ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​സൗ​ദ് അ​ൽ സ​ർ​ബെ​ൽ പ​റ​ഞ്ഞു. മി​ക​ച്ച താ​ര​ങ്ങ​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ൽ, വ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്കാ​യി ക​ളി​ക്കാ​രെ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യും പ​ങ്കാ​ളി​ത്ത​ത്തി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ പ്രാ​ഥ​മി​ക റൗ​ണ്ട്, ക്വാ​ർ​ട്ട​ർ, സെ​മി ഫൈ​ന​ൽ റൗ​ണ്ടു​ക​ൾ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. ബു​ധ​നാ​ഴ്ച എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും തു​ട​ർ​ന്ന് കി​രീ​ട​ധാ​ര​ണ ച​ട​ങ്ങും ന​ട​ക്കും. കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ 24 രാ​ജ്യ​ങ്ങ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Hope in table tennis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.