കുവൈത്ത് സിറ്റി: കടകളിൽ ആരോഗ്യമന്ത്രാലയത്തിെൻറ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൻഫൂഹി പറഞ്ഞു.
കോവിഡ് കേസുകൾ വർധിക്കുകയും ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി 28 വരെ ഒത്തുകൂടലുകൾക്ക് മന്ത്രിസഭ വിലക്ക് ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുനിസിപ്പൽ മേധാവിയുടെ നിർദേശം.
അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടൽ വിലക്ക് വിവാഹ തമ്പുകൾക്കും ഹോട്ടൽ ഹാളുകൾക്കും ബാധകമാണെന്ന് മുനിസിപ്പാലിറ്റി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ശ്മശാനങ്ങളോട് അനുബന്ധിച്ച് അനുശോചന ഹാളിലും ഒത്തുകൂടൽ വിലക്കിയിട്ടുണ്ട്.
ബന്ധുക്കളും വളരെ അടുത്തവരും മാത്രം മൃതദേഹ സംസ്കരണത്തിൽ പങ്കാളിയാകണം.
ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണം. അനുശോചന യോഗം നടത്തരുതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
അതിനിടെ ഹവല്ലി ഗവർണറേറ്റിൽ മുനിസിപ്പൽ പരിശോധന ഫീൽഡ് പരിശോധന നടത്തി. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്ത അഞ്ച് കടകൾ അടപ്പിച്ചു.
43 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.