Posted On
date_range Updated On
date_range റസ്റ്റാറൻറ് ഒാണേഴ്സ് അസോസിയേഷൻ കുവൈത്ത് പ്രളയബാധിതർക്ക് സഹായം നൽകി
കുവൈത്ത് സിറ്റി: റസ്റ്റാറൻറ് ഒാണേഴ്സ് അസോസിയേഷൻ കുവൈത്ത് (റോക്ക്) ആഭിമുഖ്യ ത്തിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ സഹായ വിതരണം നടത്തി. വയനാട് മേപ്പാടിയിലെ 100ഒാളം കുട ുംബങ്ങൾക്കാണ് ഒരുലക്ഷം രൂപ ചെലവിൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയത്.
1000 രൂപ വിലമതിക്കുന്ന 14 അവശ്യ വസ്തുക്കൾ അടങ്ങുന്നതായിരുന്നു ഒരു കിറ്റ്. വെള്ളം കയറി ക്യാമ്പുകളിൽ താമസിച്ച വീടുകളിലെ താമസക്കാർക്ക് ജ്യോതി പാലിയേറ്റിവ് ക്ലിനിക്ക് വളൻറിയർമാരുടെ സഹകരണത്തോടെയാണ് സഹായം എത്തിച്ചത്. റോക്ക് പ്രസിഡൻറ് നിസാർ, ഷബീർ മണ്ടോളി തുടങ്ങിയവർ നേതൃത്വം നൽകി. ഇത് അടിയന്തര സഹായം എന്ന നിലക്കാണെന്നും കൂടുതൽ തുക സമാഹരിച്ച് വിപുലമായ ദുരിതാശ്വാസ പ്രവർത്തനം നടത്തുമെന്നും പ്രസിഡൻറ് നിസാർ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് റെസ്റ്റാറൻറ് ഒാണേഴ്സ് അസോസിയേഷൻ കുവൈത്ത് പത്തുലക്ഷം രൂപ സമാഹരിച്ച് അഞ്ചുലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും അഞ്ചുലക്ഷം പ്രളയത്തിൽ പ്രയാസം അനുഭവിച്ച ഹോട്ടൽ ജീവനക്കാരുടെ കുടുംബങ്ങൾക്ക് സഹായം നൽകുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.