എയർപോർട്ട് കസ്റ്റംസ് പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range വന്‍തോതില്‍ മയക്കുമരുന്ന് പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് എയര്‍ കാർഗോ ആയി അയച്ച വൻതോതിലുള്ള മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 33 ഗ്രാം നാർകോട്ടിക് മരിജുവാന, 594 ഗ്രാം മരിജുവാന വാക്സ്, 72 ആംപ്യൂൾ മരിജുവാന ഓയില്‍, 2.57 കിലോ സൈക്കോട്രോപിക് പൗഡര്‍ എന്നിവയാണ് പിടിച്ചെടുത്തത്.ആറു പാക്കറ്റ് മയക്കുമരുന്നാണ് കണ്ടെടുത്തത്. 33 ഗ്രാം നാർകോട്ടിക് മരിജുവാന, 22 ചെറിയ പെട്ടികളിലായി കണ്ടെത്തിയ മരിജുവാന വാക്സ് എന്നിവ അമേരിക്കയില്‍ നിന്നാണ് എത്തിയത്. മരിജുവാന ഓയില്‍ ജര്‍മനിയില്‍ നിന്നാണ് എത്തിയത്. പ്രതികളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.