38 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഹരീന്ദ്രന് ടെക്സാസ് കുവൈത്ത് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ഹരീന്ദ്രന് ടെക്സാസ് കുവൈത്ത് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: 38 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഫഹാഹീൽ യൂനിറ്റ് അംഗം ഹരീന്ദ്രന് തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്ത് യാത്രയയപ്പ് നൽകി.
ടെക്സാസ് പ്രസിഡൻറ് അരുൺ രാജഗോപാലിെൻറ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ സ്വാഗതം പറഞ്ഞു. അഡ്വൈസറി ബോർഡ് ചെയർമാൻ ബിനു സുകുമാരൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായ ജയകുമാർ, കിച്ചു അരവിന്ദ്, കെ.പി. വിജയകുമാർ, മുൻ പ്രസിഡൻറ് ബിജു സ്റ്റീഫൻ എന്നിവരും കൂടാതെ മറ്റു നിരവധി അംഗങ്ങളും ഹരീന്ദ്രന് ആശംസകൾ നേർന്നു.
ഹരീന്ദ്രൻ 38 വർഷത്തെ പ്രവാസജീവിതത്തിലെ അനുഭവങ്ങൾ പങ്കുെവച്ചു.ട്രഷറർ ജിയാഷ് അബ്ദുൽ കരീം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.