കുവൈത്ത് സിറ്റി: സ്നിക്കേഴ്സ്, മാര്‍സ്, ബോണ്ടി, മില്കീവേ തുടങ്ങിയ ചോക്ലറ്റ് ബാറുകള്‍ നിരോധിക്കാന്‍ ഭക്ഷ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ആദില്‍ അൽ സുവൈത് തിരഞ്ഞെടുത്തതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ ഹലാലല്ലാത്ത ചേരുവകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഭക്ഷ്യ വകുപ്പു നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് നിരോധനം ആവശ്യപ്പെട്ടത്.
മാത്രമല്ല, കസാഖ്സ്താനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാത്തരം മാംസങ്ങളും നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. കസാഖ്സ്താനില്‍ ഈ അടുത്തായി പടര്‍ന്ന ആന്ത്രാക്സ് അണുബാധയെ തുടര്‍ന്നാണ് പുതിയ തീരുമാനം. അതേസമയം, കിര്‍ഗിസ്താനില്‍ നിന്ന് ആട്, പശു, ഇറച്ചി എന്നിവ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം നീക്കാന്‍ അതോറിറ്റി നിർദേശിച്ചു. റഷ്യയിലെ റോസ്തോവ് ഒബ്ലാസ്റ്റില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി അവസാനിച്ചതിനെ തുടര്‍ന്ന് ആ ഭാഗങ്ങളില്‍ നിന്നും പക്ഷികളെ രാജ്യത്തിലെത്തിക്കുന്നതിലുള്ള വിലക്കു നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.