ശൈഖ് കോയാ അൽ കാസിമി അസോസിയേഷൻ ഹജ്ജ് പഠന ക്ലാസ് ഫ്ലയർ പ്രകാശനം
Posted On
date_range Updated On
date_range ഹജ്ജ് പഠന ക്ലാസ് ഏപ്രിൽ 12ന്
കുവൈത്ത് സിറ്റി: ശൈഖ് കോയാ അൽ കാസിമി അസോസിയേഷൻ കുവൈത്ത് സോൺ ഏപ്രിൽ 12ന് ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കും. വൈകീട്ട് ആറിന് മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് ഹാളിലാണ് പഠന ക്ലാസ്. കെ.എം.സി.ടി ചെയർമാൻ ഹാഫിസ് മുനീർ മൗലവി അൽ ഹസനി ക്ലാസ് നയിക്കും.
പരിപാടിയുടെ ഫ്ലയർ പ്രകാശനം കെ.എം.സി.ടി വൈസ് ചെയർമാൻ ആബിദ് കാസിമി, ജിയാഷ് അബ്ദുൽ കരീമിന് നൽകി നിർവഹിച്ചു. കെ.എം.സി.ടി മുതിർന്ന നേതാക്കളായ യൂസുഫുൽഹാദി, ഹരിസുൽഹാദി, ഉസ്മാൻ ഫസൽ, അൻവർ, നബീൽ, ഹാരിഷ്, ഷാനി എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.