ഡോ. സരിത ഹരിയെ സിറ്റി ക്ലിനിക്ക് ഗ്രൂപ് സി.ഇ.ഒ ആനി വൽസൻ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range സിറ്റി ക്ലിനിക്കിൽ ഗൈനക്കോളജിസ്റ്റ് ഡോ. സരിത ഹരി ചാർജെടുത്തു
കുവൈത്ത് സിറ്റി: സിറ്റി ക്ലിനിക്ക് ഫഹാഹീലിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോ. സരിത ഹരി ചാർജെടുത്തു. ഇന്ത്യയിലും കുവൈത്തിലും 28 വർഷത്തിലേറെ പരിചയമുള്ള ഡോ. സരിത ഹരി ഗൈനക്കോളജി വിദഗ്ധയും ഈ വിഭാഗത്തിൽ ഏറെ അനുഭവസമ്പത്തുമുള്ളവരാണ്.
യു.കെയിലെ റോയൽ കോളജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് ഫെലോയും സ്വർണമെഡൽ ജേതാവുമാണ് ഡോ. സരിത ഹരി.ഇംഗ്ലീഷ്, അറബി, ഹിന്ദി, മലയാളം എന്നിവ നന്നായി അറിയാവുന്നതിനാൽ ഡോ. സരിത ഹരിയുമായുള്ള ആശയ വിനിമയം രോഗികൾക്ക് എളുപ്പമാകും. സിറ്റി ക്ലിനിക്കിൽ ഡോ. സരിത ഹരിയെ ഗ്രൂപ് സി.ഇ.ഒ ആനി വൽസൻ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.