ഗൾഫ്​ മാധ്യമം ​െഎ.പി.എൽ ക്വിസ്​ മത്സരം നാളെ മുതൽ

മസ്​കത്ത്​: ​െഎ.പി.എൽ കളിയാവേശവുമായി ഗൾഫ്​ മാധ്യമം ഒമാനിലെ വായനക്കാർക്കായി ഒരുക്കുന്ന മെഗാക്വിസ്​ നാളെ മുതൽ ആരംഭിക്കും. നവംബർ പത്തുവരെ ഗൾഫ്​ മാധ്യമം ഇ-പേപ്പറിലും വെബ്​സൈറ്റിലൂടെയുമാണ്​ ക്വിസിൽ പ​െങ്കടുക്കാൻ കഴിയുക. ഒാരോ ദിവസവും ഒാരോ ചോദ്യം വീതമാണ്​ ഉണ്ടാവുക. ദിവസവും രാത്രി 12 മണി വരെയാണ്​ അതത്​ ദിവസത്തെ മത്സരത്തിൽ പ​െങ്കടുക്കാനാവുക. 40 ദിവസത്തെ പരിപാടിയിൽ 40 പ്രതിദിന വിജയികൾ ഉണ്ടാകും.

ഇതോടൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക്​ മെഗാ സമ്മാനവും നൽകും. ​ഒമാനിലെ പ്രമുഖ ധനവിനിമയ സ്​ഥാപനമായ അൽ ജദീദ്​ എക്​സ്​ചേഞ്ച്​ ആണ്​ മെഗാ ക്വിസി​െൻറ മുഖ്യ പ്രായോജകർ. മെഗാ സമ്മാനമായ സാംസങ്​ എ11 മൊബൈൽ ഫോൺ അൽ ജദീദ്​ എക്​സ്​ചേഞ്ച്​ ആണ്​ സ്​പോൺസർ ചെയ്യുന്നത്​. പ്രതിദിന വിജയികൾക്ക്​ ഇലക്​ട്രോണിക്​സ്​ ഉപകരണ രംഗത്തെ പ്രമുഖ സ്​ഥാപനമായ ജീപാസ്​ നൽകുന്ന സ്​റ്റെയിൻലെസ്​സ്​റ്റീൽ ഇലക്​ട്രിക്​ കെറ്റിൽ സമ്മാനമായി ലഭിക്കും. കൂടാതെ ബ്രാൻറിങ്​ മേഖലയിലെ പ്രമുഖ സ്​ഥാപനമായ വാബിൻസ്​ നൽകുന്ന ​െഎ.പി.എൽ ബ്രാൻഡഡ്​ സെറാമിക്​ കപ്പും ഇതോടൊപ്പം പ്രതിദിന വിജയികൾക്ക്​ ലഭിക്കും. ഒമാനിലുള്ളവർക്ക്​ മാത്രമാണ്​ മത്സരത്തിൽ പ​െങ്കടുക്കാൻ കഴിയുക. www.madhyamam.com എന്ന വെബ്​സൈറ്റ്​ സന്ദർശിച്ച്​ ചോദ്യങ്ങൾക്ക്​ ഉത്തരം നൽകാൻ കഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.