കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ആലോചനയു ള്ളതായി റിപ്പോർട്ട്. പാർലമെൻറ് അംഗങ്ങളുടെ ചോദ്യങ്ങളോട് വിവിധ മന്ത്രാലയങ്ങളു ടെ പ്രതികരണം സർക്കാർ ശമ്പള വർധനവിന് ആലോചിക്കുന്നതായ സൂചനകളാണ് നൽകുന്നത്. അതേസമയം, സിവിൽ സർവിസ് കമീഷെൻറ എതിർപ്പ് ഉൾപ്പെടെ പ്രതിബന്ധങ്ങൾ ശമ്പള വർധനവിനുണ്ട്. വിവിധ മന്ത്രാലയങ്ങളിൽനിന്ന് കഴിവും യോഗ്യതയുമുള്ള ജീവനക്കാർ രാജിവെച്ച് സ്വകാര്യ കമ്പനികളിൽ പോവുന്നത് ഏറിയിട്ടുണ്ട്.
ഇത് തടയാൻ ശമ്പള വർധനവ് കൂടിയേ തീരൂവെന്ന നിലപാട് ചില മന്ത്രാലയങ്ങൾക്കുണ്ട്. പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സെക്യൂരിറ്റിയിൽനിന്ന് നിരവധി പേർ രാജിവെച്ചതായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. വിദേശകാര്യ മന്ത്രാലയവും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. മന്ത്രാലയങ്ങളിലെ മികച്ച രീതിയിൽ ജോലിയെടുക്കുന്ന സ്വദേശികളും വിദേശികളും രാജിവെച്ച് പോവുന്ന പ്രവണതയുള്ളതായാണ് റിപ്പോർട്ട്.
സർക്കാർ ജീവനക്കാരുടെ വരുമാനം വർധിക്കുന്നത് വിപണിയിൽ അനുകൂല പ്രതിഫലനം സൃഷ്ടിക്കുമെന്ന വിലയിരുത്തലും വിദഗ്ധർ നടത്തുന്നുണ്ട്. സ്വകാര്യ മേഖലയിലെ മാന്ദ്യത്തിന് കാരണമായി പറയുന്നത് പൊതുമേഖലയിൽനിന്ന് വേണ്ട രീതിയിൽ ഫണ്ട് എത്താത്തതാണ്. സാമ്പത്തിക ഞെരുക്കം കാരണം പൊതുവെ ചെലവ് ചുരുക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.