Posted On
date_range Updated On
date_range ജി.സി.സി കപ്പ് സംഘാടകരെ അമീർ ആദരിച്ചു
കുവൈത്ത് സിറ്റി: 23ാമത് ജി.സി.സി ഫുട്ബാൾ കപ്പ് ടൂർണമെൻറ് വിജയിപ്പിക്കാൻ നേതൃത്വം നൽകിയ സംഘാടകരെ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ആദരിച്ചു. ബയാൻ പാലസിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വാണിജ്യ-വ്യവസായ- യുവജനകാര്യമന്ത്രി ഖാലിദ് അൽ റൗദാൻ, കുവൈത്ത് ഫുട്ബാൾ യൂനിയൻ മേധാവി ശൈഖ് അഹ്മദ് അൽ യൂസുഫ് അസ്സബാഹ്, സ്പോർട്സ് അതോറിറ്റിയിലെയും വിവിധ സ്പോർട്സ് ക്ലബുകളുടെയും മേധാവികൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.