Posted On
date_range Updated On
date_range പാചക വാതക ചോർച്ച: സ്ഫോടനത്തിൽ ഒരാൾക്ക് പരിക്ക്
കുവൈത്ത് സിറ്റി: സാദ് അൽ അബ്ദുള്ള ഏരിയയിൽ പാചക വാതക ചോർച്ച സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമായി. വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച പാചക വാതകമാണ് അപകടം സൃഷ്ടിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. തീ അണക്കുകയും കൂടുതൽ അനിഷ്ട സംഭവങ്ങളില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.