Posted On
date_range Updated On
date_range ഗാന്ധി സ്മൃതി കുവൈത്ത് ‘സ്നേഹ സംഗമം’ ഇന്ന്
കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്തിന്റെ മൂന്നാം വാർഷികമായ ‘സ്നേഹ സംഗമം- 2024’ വെള്ളിയാഴ്ച സാൽമിയ ഇന്ത്യൻ കമ്യൂനിറ്റി സ്കൂളിൽ നടക്കും. വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനം ആരംഭിക്കും. ആഘോഷത്തിൽ മുഖ്യാതിഥിയായി മോട്ടിവേഷനൽ സ്പീക്കർ വി.കെ. സുരേഷ് ബാബു പങ്കെടുക്കും. ഗാന്ധി സ്മൃതി കുടുംബാംഗങ്ങളുടെ കലാ പരിപാടികൾ, ഫ്രണ്ട്സ് കുവൈത്ത് അവതരിപ്പിക്കുന്ന ഗാനമേള, സ്നേഹ വിരുന്ന് എന്നിവ ഉണ്ടാകുമെന്ന് പ്രസിഡന്റ് പ്രജോദ് ഉണ്ണി, ജനറൽ സെക്രട്ടറി മധു മാഹി, രക്ഷാധികാരി റജി സെബാസ്റ്റ്യൻ, പ്രോഗ്രാം കൺവീനർ റൊമാനസ് പെയ്ടൻ, ട്രഷറർ അഖിലേഷ് മാലൂർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.