Posted On
date_range Updated On
date_range മയ്യിത്ത് സംസ്കാര സമയക്രമം പരിഷ്കരിച്ചു
കുവൈത്ത് സിറ്റി: രാജ്യത്ത് മയ്യിത്ത് സംസ്കാര സമയക്രമം പരിഷ്കരിച്ചു. റമദാന് അവസാന പത്തിനെത്തുടര്ന്നാണ് കുവൈത്ത് മുനിസിപ്പാലിറ്റി സമയക്രമം പരിഷ്കരിച്ചത്. ഇശാ നമസ്കാരത്തിന് തൊട്ടുപിന്നാലെ മയ്യിത്ത് സംസ്കാരം അനുവദിക്കും.
നേരത്തെ തറാവീഹ് നമസ്കാരത്തിനുശേഷമായിരുന്നു മയ്യിത്ത് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. മരിച്ചവരുടെയും ദുഃഖിതരുടെയും കുടുംബങ്ങൾക്ക് സൗകര്യം നൽകുന്നതിന്റെ ഭാഗമായാണ് പുയിയ സമയം നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.