Posted On
date_range Updated On
date_range സിറ്റി ക്ലിനിക്കിൽ സൗജന്യ ആരോഗ്യ പാക്കേജ്
കുവൈത്ത് സിറ്റി: ആരോഗ്യമേഖലയിലെ പ്രമുഖരായ സിറ്റി ക്ലിനിക് ഗ്രൂപ്പ് 17ാം വാർഷികം ആഘോഷിക്കുന്നു. ആഘോഷഭാഗമായി സൗജന്യ ആരോഗ്യ പരിശോധന സംഘടിപ്പിക്കും.ഒക്ടോബർ 21 മുതൽ 28വരെയാണ് സൗജന്യ പരിശോധന. ആർ.ബി.എസ്, ക്രിയാറ്റിൻ, എ.എൽ.ടി, സി.ബി.സി, കൊളസ്ട്രോൾ എന്നിവ ഇതുവഴി പരിശോധിക്കാം. സൗജന്യ ഫിസിഷ്യൻ കൺസൽട്ടേഷനും അവസരം ഉണ്ടാകും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്കാവും അവസരം. സിറ്റി ക്ലിനിക്കിന്റെ മുർഗബ്, മഹബൂല, ഫഹാഹീൽ, ജലീബ് എന്നീ ബ്രാഞ്ചുകളിൽ ഈ സൗകര്യം ഉണ്ടാകും. സൗജന്യ പരിശോധന ആഗ്രഹിക്കുന്നവർ +965 2391 5592 എന്ന വാട്സ്ആപ് നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. സിറ്റി ക്ലിനിക്കിന്റെ കൈതാൻ ബ്രാഞ്ച് ഉടൻ ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.