Posted On
date_range Updated On
date_range ഒട്ടകക്കച്ചവടത്തിൽ വഞ്ചന: അന്വേഷണം ആരംഭിച്ചു
കുവൈത്ത് സിറ്റി: ഒട്ടകക്കച്ചവടത്തിന്റെ പേരിൽ പ്രവാസിയെ വഞ്ചിച്ചവരെ കണ്ടെത്താന്‍ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. ജഹ്റ പൊലീസ് സ്റ്റേഷനിൽ 45കാരൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ബിദൂനി സംഘമാണ് പ്രവാസിയെ വഞ്ചിച്ചതെന്നാണ് പരാതി.
ഒട്ടകത്തിനായി നാലു ഗഡുക്കളായി 2,400 ദീനാർ പരാതിക്കാരൻ കൈമാറിയിരുന്നു. എന്നാൽ പണം കൈപ്പറ്റിയശേഷം ഒട്ടകം നൽകാൻ വിസമ്മതിച്ചതായി പരാതിക്കാരൻ പറഞ്ഞു. ബാങ്ക് ട്രാൻസ്ഫർ രേഖകളും മറ്റ് തെളിവുകളും പരാതിക്കാരൻ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.