കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​​ സൗ​ദി കി​രീ​ടാ​വ​കാ​ശി സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു സ​ഉൗ​ദി​െൻറ ക​ത്ത്​ വാ​യി​ക്കു​ന്നു

ഫോർമുല വൺ: കുവൈത്ത്​ കിരീടാവകാശി സൗദിയിലേക്കു​ പോകും

കു​വൈ​ത്ത്​ സി​റ്റി: സൗ​ദി​യി​ലെ ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന ഫോ​ർ​മു​ല വ​ൺ ഗ്രാ​ൻ​ഡ്​ പ്രി​ക്​​സ്​ സ​മാ​പ​ന ച​ട​ങ്ങി​ന്​ കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ഡി​സം​ബ​ർ അ​ഞ്ചി​ന്​ സൗ​ദി സ​ന്ദ​ർ​ശി​ക്കും. സൗ​ദി കി​രീ​ടാ​വ​കാ​ശി സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു സ​ഉൗ​ദ്​ അ​യ​ച്ച ക്ഷ​ണ​ക്ക​ത്ത് കു​വൈ​ത്തി​ലെ സൗ​ദി അം​ബാ​സ​ഡ​ർ പ്രി​ൻ​സ്​ സു​ൽ​ത്താ​ൻ ബി​ൻ സ​അ​ദ്​ ആ​ലു സ​ഉൗ​ദ്​ ബ​യാ​ൻ പാ​ല​സി​ലെ​ത്തി കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​ക്ക്​​ കൈ​മാ​റി. 

മേ​ഖ​ല​യി​ലെ​യും അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ക​ത്തി​ൽ പ്ര​തി​പാ​ദി​ച്ച​താ​യി കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഫോ​ർ​മു​ല വ​ണ്ണി​ലെ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച കാ​റോ​ട്ട​താ​ര​ങ്ങ​ളു​ടെ വി​സ്​​മ​യ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി സൗ​ദി ഗ്രാ​ൻ​ഡ്​ പ്രി​ക്​​സ്​ മ​ത്സ​രം ഡി​സം​ബ​ർ മൂ​ന്നു​ മു​ത​ൽ മൂ​ന്നു​ ദി​വ​സ​മാ​ണ്​ ജി​ദ്ദ കോ​ർ​ണി​ഷി​ൽ അ​ര​ങ്ങേ​റു​ക.

Tags:    
News Summary - Formula One: Kuwait's Crown Prince to travel to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.