സ്റ്റുഡന്റ്‌സ് ഇന്ത്യ അബുഹലീഫ യൂനിറ്റ് യാത്രയയപ്പ് യോഗത്തിൽ വിദ്യാർഥികൾ
കുവൈത്ത് സിറ്റി: കെ.ഐ.ജി അബുഹലീഫ ഏരിയ സ്റ്റുഡന്റ്‌സ് ഇന്ത്യയുടെയും ഗേൾസ് വിംഗിന്റെയും നേതൃത്വത്തിൽ യൂണിറ്റ് രൂപത്കരണവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു.
ബാസിം സാബിർ ഖിറാഅത്ത് നടത്തി. ഐ.ഡബ്ല്യു.എ ഗേൾസ് വിംഗ് പ്രതിനിധി രഹന സലീം സ്വാഗതം പറഞ്ഞു. അബ്ദുൽ ബാസിത്ത് പാലാറ അധ്യക്ഷത വഹിച്ചു. സമീറ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. പത്താം ക്ലാസിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫെലിസിറ്റേഷൻ സെഷനിൽ ഖൻസ ഇഫാർത്ത്, ആയിഷ നുഹ, ഷെസ മറിയം, ഹനിയ പെക്കാടൻ, ഫാത്തിമ നിമ്ര എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ഫിസാൻ അബ്ദുൽ ഖാദർ, ബാസിം ഉമർ സാബിർ, മുഹമ്മദ് സീഷാൻ അലി, മുഹമ്മദ് റിയാൻ, അക്തബ് റിഹാൻ, ഹനിയ പെക്കാടൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. നിഹാദ് നാസർ നന്ദി പറഞ്ഞു. എം.ഐ.തസ്നിം, അൻഷില അംജദ്, ഷമീന ഖാദർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.