കുവൈത്ത് ഫിഷ് ഹണ്ടേഴ്സ് കൂട്ടായ്മയുടെ ജഴ്‌സി പ്രകാശനം
Posted On
date_range Updated On
date_range മീൻപിടിത്ത മത്സരം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് കുവൈത്ത് ഫിഷ് ഹണ്ടേഴ്സ് കൂട്ടായ്മ ഫിഷിങ് ടൂർണമെന്റ് സംഘടിപ്പിച്ചു. സമുദ്ര സംരക്ഷണം വരും തലമുറക്ക് അത്യന്താപേക്ഷിതമാണെന്ന് ഭാരവാഹികൾ ഉദ്ബോധിപ്പിച്ചു.
കൂടുതൽ ഭാരമുള്ള മീനിനെ പിടിച്ച വ്യക്തിക്കാണ് സമ്മാനം നൽകിയത്. മുൻസീർ ഒന്നാം സ്ഥാനവും അതുൽ രണ്ടാം സ്ഥാനവും ആന്റോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തോടനുബന്ധിച്ച് ഫിഷ് ഹണ്ടേഴ്സ് ഗ്രൂപ്പിന്റെ ജഴ്‌സി പ്രകാശനവും നടന്നു. റിയാസ്, ദിനേഷ്, ആന്റോ, ജോണി, അർജുൻ, അനൂപ്, മുൻസീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.