Posted On
date_range Updated On
date_range ഫഹാഹീലിൽ വീട്ടിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഫഹാഹീലിൽ വീട്ടിൽ തീപിടുത്തത്തിൽ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരമാണ് അപകടം. ഫഹാഹീൽ, അഹ്മദി സെൻട്രൽ ഫയർ ഡിപ്പാർട്ട്മെന്റുകളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വീട് ഒഴിപ്പിക്കുന്നതിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട രണ്ട് പേരെ അടിയന്തര മെഡിക്കൽ സർവിസുകൾക്ക് കൈമാറി. വൈകാതെ തീ നിയന്ത്രണവിധേയമാക്കി ഫയർ ഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.