അഗ്നിശമന സേന തീ അണക്കുന്നു
Posted On
date_range Updated On
date_range ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വെയർഹൗസിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ തീപിടിത്തം.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ മരവും ഇൻസുലേറ്റിങ് വസ്തുക്കളും സൂക്ഷിക്കുന്ന വെയർഹൗസിലാണ് തീപിടിത്തമുണ്ടായത്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽഷഹീദ് തുടങ്ങിയ സെന്ററുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചു.
ആർക്കും കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.