Posted On
date_range Updated On
date_range ഹവല്ലിയിലെ ഓഫിസ് കെട്ടിടത്തിൽ തീപിടിച്ചു
കുവൈത്ത് സിറ്റി: ഹവല്ലിയിലെ ഓഫിസ് കെട്ടിടത്തിൽ തീപിടിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഹവല്ലി, സാൽമിയ സെൻട്രൽ ഫയർ ഫൈറ്റിങ് ടീമുകൾ ഉടൻ സ്ഥലത്തെത്തി തീ അണക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും തീ വൈകാതെ നിയന്ത്രണവിധേയമാക്കിയതായും അഗ്നിരക്ഷ സേന അറിയിച്ചു.
രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്ത കേസുകൾ വർധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫർവാനിയയിൽ ബസിന് തീപിടിച്ചു. തീപിടിത്ത സംഭവങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഉണർത്തി. അതേസമയം, രാജ്യത്ത് താപനിലയിൽ കുറവുവരുന്നുണ്ട്. കെട്ടിടത്തിലെ തീ അഗ്നിരക്ഷ സേന അണക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.