കബ്ദിൽ ഷെഡിലുണ്ടായ തീ അഗ്നിശമന സേന അണക്കുന്നു
Posted On
date_range Updated On
date_range കബ്ദിൽ ഷെഡിൽ തീപിടിത്തം
കുവൈത്ത് സിറ്റി: കബ്ദിൽ നഴ്സറിയായി ഉപയോഗിച്ചിരുന്ന ഷെഡിൽ തീപിടിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തകര ഷീറ്റുകൾകൊണ്ട് മറച്ചതായിരുന്നു ഷെഡ്. സെൻട്രൽ കബ്ദ്, ഇസ്തിഖ് ലാൽ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനകൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നും അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.