Posted On
date_range Updated On
date_range രണ്ടിടത്ത് തീപിടിത്തം
കുവൈത്ത് സിറ്റി: മൈദാൻ ഹവല്ലി ഏരിയയിൽ കെട്ടിടത്തിലെ ബേസ്മെന്റിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അപകടം. അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള നടപടികൾ ആരംഭിച്ചു. വൈകാതെ തീ അണച്ചതായും ആർക്കും പരിക്കില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു. ഖൈത്താനിൽ ഒരു റസ്റ്റാറന്റിലും കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായി. അഗ്നിരക്ഷ സേനാംഗങ്ങൾ സ്ഥലത്തെത്തി ആർക്കും പരിക്കുകളില്ലാതെ തീ നിയന്ത്രണ വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.