അഗ്നിശമന സേനാംഗങ്ങൾ വാഹനങ്ങളിലെ തീയണക്കുന്നു
Posted On
date_range Updated On
date_range വ്യാഴാഴ്ച രാജ്യത്ത് രണ്ടിടത്ത് തീപിടിത്തം
കുവൈത്ത് സിറ്റി: വ്യാഴാഴ്ച രാജ്യത്ത് രണ്ടിടത്ത് തീപിടിത്തം. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ സെൻട്രൽ മാർക്കറ്റിലാണ് ആദ്യ സംഭവം. വ്യാഴാഴ്ച ഉച്ചയോടെ ഇൻഡസ്ട്രിയൽ ഏരിയ സെൻട്രൽ മാർക്കറ്റിലെ ഒരു കടയിൽ തീപടർന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും ആളപായം ഇല്ല. വ്യാഴാഴ്ച ജലീബിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീ പിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ആർക്കും കാര്യമായ പരിക്കുകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.