സലീം രാജിന് ഫിറ കുവൈത്ത് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ രജിസ്ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറ) കുവൈത്ത് ആക്ടിങ് കൺവീനറും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ സലീം രാജിന് യാത്രയയപ്പ് നൽകി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യോഗത്തിൽ ബിജു സ്റ്റീഫൻ (ടെക്സാസ് കുവൈത്ത്) സ്വാഗതം പറഞ്ഞു. ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയേഷൻ) അധ്യക്ഷത വഹിച്ചു. ബേബി ഔസേഫ് (കേരള അസോസിയേഷൻ), ജീവ്സ് എരിഞ്ചേരി (ഓവർസീസ് എൻ.സി.പി), ഓമനക്കുട്ടൻ (ഫോക് കുവൈത്ത്), ഷഹീദ് ലബ്ബ (ഫോക്കസ് കുവൈത്ത്), സിജോ കുര്യൻ (കോട്പാക് - കോട്ടയം ജില്ല അസോസിയേഷൻ), അലക്സ് മാത്യു (കൊല്ലം ജില്ല പ്രവാസി സമാജം), മാമ്മൻ അബ്രഹാം (ടാസ്ക് കുവൈത്ത്), തമ്പി ലൂക്കോസ്, ബാബു വിളയിൽ എന്നിവർ ആശംസ നേർന്നു.
ചടങ്ങിൽ സലീം രാജിന് ഫിറയുടെ സ്നേഹോപഹാരം കൈമാറി. സലിംരാജ് മറുപടി പ്രസംഗം നടത്തി. ഫിറ സെക്രട്ടറിയും പത്തനംതിട്ട ജില്ല അസോസിയേഷൻ പ്രതിനിധിയുമായ ചാൾസ് പി. ജോർജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.