Posted On
date_range Updated On
date_range പെരുന്നാൾ അവധി 21 മുതൽ 25 വരെ
കുവൈത്ത് സിറ്റി: രാജ്യത്ത് പെരുന്നാൾ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഏപ്രിൽ 21 മുതൽ 25 വരെ അവധിയായിരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. ഏപ്രിൽ 26ന് ജോലി പുനരാരംഭിക്കും. അതേസമയം, പ്രത്യേക സ്വഭാവമുള്ളതും അടിയന്തര സേവനങ്ങൾ നൽകുന്നതുമായ സ്ഥാപനങ്ങളിൽ അവധി ദിനങ്ങളിൽ മാറ്റമുണ്ടാകും. പൊതുതാൽപര്യം കണക്കിലെടുത്ത് ഇത്തരം സ്ഥാപനങ്ങൾ അവയുടെ ഈദ് അവധി നിശ്ചയിക്കുമെന്നും മന്ത്രിസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.