representational image
Posted On
date_range Updated On
date_range സൈനിക കോഴ്സിന്റെ വിഡിയോ: അന്വേഷണം നടത്തും
കുവൈത്ത് സിറ്റി: സമൂഹമാധ്യമ സൈറ്റുകളിൽ പ്രചരിക്കുന്ന സൈനിക കോഴ്സിന്റെ വിഡിയോ ക്ലിപ്പിനെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിട്ടു.
പ്രത്യേക സുരക്ഷാസേനയുടെ ക്യാമ്പ് ചിത്രീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.