Posted On
date_range Updated On
date_range വ്യാജ പൗരത്വം: വാട്സ്ആപ് ഹോട്ട്ലൈൻ തുടങ്ങി
കുവൈത്ത് സിറ്റി: കുവൈത്ത് വ്യാജ പൗരത്വമുള്ള വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ സ്വീകരിക്കുന്നതിന് ദേശീയതയുടെയും യാത്രാ രേഖകളുടെയും ജനറൽ അഡ്മിനിസ്ട്രേഷൻ വാട്സ് ആപ് ഹോട്ട്ലൈൻ (97287676) സ്ഥാപിച്ചു.
വ്യാജ പൗരത്വമുള്ള വ്യക്തികളെ പിടികൂടാൻ പ്രതിജ്ഞാബദ്ധരാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അന്വേഷണത്തിനും നിയമനടപടികൾക്കുമായി ഇത്തരം ആളുകളെ കുറിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. എല്ലാ റിപ്പോർട്ടുകളും കൈകാര്യം ചെയ്യുന്നതിൽ രഹസ്യസ്വഭാവം ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.