representative image
Posted On
date_range Updated On
date_range വ്യാജ സർട്ടിഫിക്കറ്റ്; പ്രവാസി ഡോക്ടർക്ക് തടവ്
കുവൈത്ത് സിറ്റി: വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയ ഈജിപ്ത് ഡോക്ടർക്ക് തടവും നാടുകടത്തലും ശിക്ഷ. ഒരു മാസത്തെ തടവിനും ശിക്ഷ കാലാവധി കഴിഞ്ഞാൽ നാടുകടത്താനുമാണ് കുവൈത്ത് കോടതി ഉത്തരവിട്ടത്.
കുവൈത്തിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ മറ്റൊരു രാജ്യത്തേക്ക് ജോലിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനൊപ്പം നൽകിയ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് വ്യാജമെന്ന് തെളിഞ്ഞതെന്ന് അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.