ദീനാർ വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങൾ ഫായിസിനൊപ്പം
Posted On
date_range Updated On
date_range ഫായിസിന് ദീനാർ കൂട്ടായ്മ സ്വീകരണം നൽകി
കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് ലണ്ടനിലേക്ക് സൈക്കിൾ യാത്ര നടത്തുന്ന കോഴിക്കോട് സ്വദേശി ഫായിസിന് ദീനാർ വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങൾ സ്വീകരണം നൽകി. ഫഹാഹീലിലെ തക്കാര റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രൂപ് അഡ്മിൻ ഷാഫി അംഗങ്ങളെ പരിചയപ്പെടുത്തി.
കോ ഓഡിനേറ്റർമാരായ ഹിദായത്ത്, ജംഷിദ്, സിറാജ്, മറ്റു ഗ്രൂപ് അംഗങ്ങൾ പങ്കെടുത്തു. ഇല്യാസ് ബാഹസൻ, നൗഫൽ, റമീസ് ബാത്ത എന്നിവർ ചോദ്യങ്ങൾ ചോദിച്ചു. യാത്രമധ്യേ ഉണ്ടായ അനുഭവങ്ങൾ ഫായിസ് വിവരിച്ചു. ജസീഹ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.