അപകടം സംഭവിച്ച ഹോട്ടൽ
Posted On
date_range Updated On
date_range വാതക ചോർച്ചയെ തുടർന്ന് സ്ഫോടനം
കുവൈത്ത് സിറ്റി: ജഹ്റയിൽ റസ്റ്റാറന്റിൽ പാചക വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. പൊട്ടിത്തെറിയിൽ ഹോട്ടലിലെ ഗ്ലാസ്, ഫർണിച്ചറുകൾ എന്നിവക്ക് കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.