പ്ര​വാ​സി വാ​യ​ന കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് കൈ​ഫാ​ൻ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച ‘ആ​ര​വം’

പ്രവാസി വായന കാമ്പയിൻ വിളംബരം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: പ്രവാസം വായിക്കുന്നു എന്ന പ്രമേയത്തിൽ ഐ.സി.എഫ് ഇന്റർനാഷനൽ തലത്തിൽ നടത്തുന്ന പ്രവാസി വായന കാമ്പയിന്റെ ഭാഗമായി കുവൈത്ത് സിറ്റി സെൻട്രൽ വിവിധ യൂനിറ്റുകളിൽ 'ആരവം' എന്ന പേരിൽ വിളംബരം സംഘടിപ്പിച്ചു.

മിർഗാബ്, ശർഖ്, മാലിയ, ബയാൻ, ജാബിരിയ, സൽവ, ഖുർതുബ, കൈഫാൻ, ളാഹിയ അബ്ദുല്ല സാലിം, മുബാറക് കബീർ എന്നിവിടങ്ങളിൽ നടന്ന പരിപാടികൾക്ക് സെൻട്രൽ നേതാക്കളായ മുഹമ്മദലി സഖാഫി പട്ടാമ്പി, സ്വാദിഖ് കൊയിലാണ്ടി, മുഹമ്മദ് ബാദുഷ മുട്ടനൂർ, ഇബ്രാഹിം മുസ്ലിയാർ വെണ്ണിയോട്, മുഹമ്മദ് സഖാഫി, അബ്ദുറസാഖ് മുസ്ലിയാർ, ഉമർ ഹാജി ചപ്പാരപ്പടവ്, ഉബൈദ് ഹാജി മായനാട്, ഉസ്മാൻ കോയ മായനാട്, ജാഫർ ചപ്പാരപ്പടവ്, ശുഐബ് മുട്ടം, റാശിദ് ചെറുശോല, അബ്ദുറഊഫ് വെണ്ണക്കോട്, അബ്ദുസ്സലാം വിളത്തൂർ, നിസാർ ചെമ്പുകടവ് എന്നിവർ നേതൃത്വം നൽകി.വിവിധ പരിപാടികൾ കാമ്പയിൻ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നവംബർ 15ന് സമാപിക്കും.

Tags:    
News Summary - Pravasi reading campaign announcement organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.