തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഉല്ലാസ യാത്രയിൽ അംഗങ്ങൾ
Posted On
date_range Updated On
date_range ടി.ഡബ്ല്യു.എ ഫൈലക ദ്വീപ് ഉല്ലാസ യാത്ര
കുവൈത്ത് സിറ്റി: തലശ്ശേരി വെൽഫെയർ അസോസിയേഷൻ (ടി.ഡബ്ല്യു.എ) കുവൈത്ത് ഫൈലക ദ്വീപിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു. ‘സീ ബ്രീസ്’ എന്ന പേരിൽ നടത്തിയ യാത്രയിൽ അംഗങ്ങളും കുടുംബങ്ങളും ഒരുമിച്ചു. വൈവിധ്യമാർന്ന വിനോദ പരിപാടികൾ, മത്സരങ്ങൾ എന്നിവ യാത്രക്കിടെ ഒരുക്കി.
കുവൈത്തിന്റെ പഴയ കാല തനത് പൈതൃകങ്ങളും ചരിത്രശേഷിപ്പുകളും കാണാനും ആസ്വദിക്കാനും സംഘാടകർ സൗകര്യം ഒരുക്കിയിരുന്നു. യാത്രക്ക് തൻസീർ, സത്താർ, റാഫി, മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.