പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം 

കു​ത്തി​വെ​പ്പെ​ടു​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണം –മ​ന്ത്രി​സ​ഭ

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്കാ​ൻ കു​വൈ​ത്തി​ക​ളും വി​ദേ​ശി​ക​ളും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന്​ കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ. 18.8 ല​ക്ഷം പേ​രാ​ണ്​ ഇ​തു​വ​രെ വാ​ക്​​സി​നേ​ഷ​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള​വ​ർ കൂ​ടി എ​ത്ര​യും വേ​ഗം ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ അ​ഭ്യ​ർ​ഥി​ച്ചു.

സാ​മൂ​ഹി​ക പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ക്ക​ണ​മെ​ങ്കി​ൽ പ​ര​മാ​വ​ധി ആ​ളു​ക​ൾ വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണം. കു​​ത്തി​വെ​പ്പ്​ ദൗ​ത്യം കാ​ര്യ​ക്ഷ​മ​മാ​യാ​ണ്​ മു​ന്നോ​ട്ട്​ പോ​കു​ന്ന​ത്. വാ​ക്​​സി​ൻ സം​ബ​ന്ധി​ച്ചും പ​രാ​തി​ക​ളോ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മി​ക​ച്ച സ​ന്നാ​ഹ​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ സ്​​തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ട​ത്തു​ന്ന​താ​യും മ​ന്ത്രി​സ​ഭ യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച ചെ​യ്​​ത യോ​ഗം ​വി​ദേ​ശി​ക​ളു​ടെ ​പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.