Posted On
date_range Updated On
date_range കല കുവൈത്ത് ക്ഷേമനിധി തുക കൈമാറി
കുവൈത്ത് സിറ്റി: അസുഖത്തെത്തുടർന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയി ചികിത്സയിൽ കഴിയുന്ന കല കുവൈത്ത് ഹസ്സാവി യൂനിറ്റ് അംഗം കെ.സി. ചാണ്ടിയുടെ ക്ഷേമനിധി തുക കൈമാറി. സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറിയും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയുമായ സജി ചെറിയാെൻറ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, അബ്ബാസിയ ഡി യൂനിറ്റ് ജോയൻറ് കൺവീനർ ഗോപകുമാർ, ശുവൈഖ് യൂനിറ്റ് മുൻ കൺവീനർ ശരത്ചന്ദ്രബാബു എന്നിവർ പങ്കെടുത്തു. കുവൈത്തിൽ സ്വകാര്യ കമ്പനിയിൽ വെൽഡറായി യിരുന്നു കെ.സി. ചാണ്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.