Posted On
date_range Updated On
date_range ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക വാർഷികാഘോഷം എട്ടിന്
കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക 58ാം വാർഷികാഘോഷം സെപ്റ്റംബർ എട്ടിന് വൈകീട്ട് 6.30ന് എൻ.ഇ.സി.കെ സൗത്ത് ടെന്റിൽ സംഘടിപ്പിക്കും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ അരങ്ങേറും. ബ്രദർ. ഗെൻറ്റ ദേവനന്ദ ബാബു സന്ദേശം നൽകും. റവ. എൻ.എം. ജയിംസ് (വികാരി, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്) അധ്യക്ഷത വഹിക്കും. വികാരി റവ. എൻ.എം. ജെയിംസ്, റെക്സി ചെറിയാൻ (സെക്രട്ടറി), കുരുവിള ചെറിയാൻ (ട്രഷറർ), ആശിഷ് ടി. മാത്യു (ജോ. സെക്രട്ടറി), എബി ഈപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.