Posted On
date_range Updated On
date_range തൊഴിലാളികളെ നിയമിക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ച് -കെ.ഒ.സി
കുവൈത്ത് സിറ്റി: തൊഴിലാളികളെ നിയമിക്കുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കി കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി). തങ്ങളുടെ എല്ലാ അനുബന്ധ കമ്പനികളിലും ഇത് നടപ്പാക്കുന്നുണ്ടെന്നും കെ.ഒ.സി അറിയിച്ചു. കമ്പനി ഒരു അറബ് രാജ്യത്തു നിന്ന് സാങ്കേതിക ജീവനക്കാരെ അഭ്യർഥിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കെ.ഒ.സി നിഷേധിച്ചു.
ഈ വാർത്ത സത്യത്തിൽനിന്ന് വളരെ അകലെയാണെന്നും കൂട്ടിച്ചേർത്തു. വാർത്തകൾ വിശ്വസനീയവും ഔദ്യോഗികവുമായ ഉറവിടങ്ങളിൽനിന്ന് സ്വീകരിക്കാൻ മാധ്യമങ്ങളോടും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോടും കെ.ഒ.സി ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.