ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
Posted On
date_range Updated On
date_range പെരുന്നാൾ ആശംസ നേർന്ന് അമീർ
കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമായ കുവൈത്ത് നിവാസികൾക്ക് ഈദുൽ ഫിത്ർ ആശംസ നേർന്ന് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. ഈ ആഘോഷവേള സന്തോഷകരമാകട്ടെ എന്നും അറബ്, മുസ്ലിം ലോകത്തും ലോകത്തിനാകെയും സമാധാനവും ക്ഷേമവും ഉണ്ടാകട്ടെ എന്നും അമീർ ആശംസിച്ചു.
കോവിഡിന്‍റെ ഭീതി ഒഴിഞ്ഞ് സമാധാനപരമായി പെരുന്നാൾ ആഘോഷിക്കാൻ അവസരം ലഭിച്ചതിൽ ദൈവത്തിന് സ്തുതി അർപ്പിക്കുന്നുവെന്നും എല്ലാ കാലുഷ്യങ്ങളും അവസാനിച്ച് ലോകമാകെ സുരക്ഷിതത്വം നിറയട്ടെ എന്നും അമീർ പെരുന്നാൾ ആശംസ സന്ദേശത്തിൽ പറഞ്ഞു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരും പെരുന്നാൾ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.