Posted On
date_range Updated On
date_range അമീർ ചൊവ്വാഴ്ച ഖത്തർ സന്ദർശിക്കും
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഖത്തർ സന്ദർശിക്കുന്നു. അമീറായി സ്ഥാ നമേറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഖത്തർ സന്ദർശിക്കുന്നത്. ചൊവ്വാഴ്ച അമീരി ദിവാനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുവൈത്ത് അമീറിന് സ്വീകരണം നൽകും. തുടർന്ന് ഇരുവരും ചർച്ച നടത്തും. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങളിലെ ഇടപെടലുകളും മറ്റും ചർച്ച ചെയ്യും.
ഗൾഫ് മേഖലയിൽ ഖത്തറുമായി അടുത്ത സൗഹൃദം പുലർത്തുന്ന രാഷ്ട്രമാണ് കുവൈത്ത്. സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര, ഉഭയകക്ഷി ബന്ധം കൂടുതൽ ഊഷ്മളമാക്കും. അടുത്തിടെ സൗദി, ഒമാൻ, ബഹ്റൈൻ രാജ്യങ്ങൾ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സന്ദർശിക്കുകയും രാഷ്ട്ര തലവൻമാരുമായി കൂടികാഴ്ച നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.