അമീർ ശൈഖ് നവാഫ് അൽ അഹ്മദ്
അൽ ജാബിർ അസ്സബാഹ്
Posted On
date_range Updated On
date_range കുവൈത്ത് അമീർ പൂർണ ആരോഗ്യവാൻ; ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത തള്ളി അമീരി ദിവാൻ
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ തള്ളി അമീരി ദിവാൻ.
അമീർ സുഖമായിരിക്കുന്നുവെന്നും നല്ല ആരോഗ്യവാനാണെന്നും ദിവാൻ സ്ഥിരീകരിച്ചു. അനധികൃത സ്രോതസ്സുകളിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കിടരുതെന്നും, വാർത്തയുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും അദ്ദേഹം ഉണർത്തി. അമീറിന് എക്കാലവും നല്ല ആരോഗ്യവും ക്ഷേമവും നൽകാനും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും അമീരി ദിവാൻ പ്രാർഥിച്ചു.
അമീറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് അമീരി ദിവാൻ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.