ഫൈസൽ അൽ രാജ്ഹി
ഫൈസൽ അൽ രാജ്ഹിക്ക് അമീറിന്റെ അഭിനന്ദനം
കുവൈത്ത് സിറ്റി: പാരാലിമ്പിക്സിൽ രാജ്യത്തിനായി അഭിമാന നേട്ടം കൈവരിച്ച കുവൈത്ത് അത്ലറ്റ് ഫൈസൽ അൽ രാജ്ഹിക്ക് അമീറിന്റെ അഭിനന്ദനം. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദനം അറിയിച്ചുകൊണ്ട് ഫൈസൽ അൽ രാജ്ഹിക്ക് സന്ദേശം അയച്ചു. അഭിമാന നേട്ടത്തെ അഭിനന്ദിച്ച അമീർ കൂടുതൽ വിജയങ്ങളും നേർന്നു.
വെങ്കല മെഡൽ നേട്ടത്തിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും ഫൈസൽ അൽ രാജ്ഹിയെ അഭിനന്ദിച്ചു. ഇരുവരും കൂടുതൽ വിജയങ്ങളും നേർന്നു.
പാരിസിൽ നടക്കുന്ന 5000 മീറ്റർ വീൽചെയർ റേസ് ടി-54 വിഭാഗത്തിലാണ് ഫൈസൽ അൽ രാജ്ഹി വെങ്കലം നേടിയത്. നേട്ടത്തിൽ ഫൈസൽ അൽ രാജ്ഹിയെ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി നേരത്തേ അഭിനന്ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.