Posted On
date_range Updated On
date_range പെരുന്നാൾ നമസ്കാരം
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിൽ ഈദുൽ ഫിത്റിന് പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ പള്ളികളിലും രാവിലെ 5.31ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. അനീസ് ഫാറൂഖി (റിഗ്ഗഇ സഹ്വ് ഹംദാൻ അൽ മുതൈരി മസ്ജിദ്), ഫൈസൽ മഞ്ചേരി (മഹ്ബൂല സഹ്മി ഫഹദ് ഹാജിരി മസ്ജിദ്), നിയാസ് ഇസ്ലാഹി (മംഗഫ് ഫഹദ് സാലിം മസ്ജിദ്), അൻവർ സഈദ് (സാൽമിയ ആഇശ മസ്ജിദ്), സക്കീർ ഹുസൈൻ തുവ്വൂർ (അർദിയ ഷൈമ അൽ ജബ്ർ മസ്ജിദ്) എന്നിവർ പ്രാർഥനക്കും പ്രഭാഷണത്തിനും നേതൃത്വം നൽകും. എല്ലായിടത്തും വനിതകൾക്ക് സൗകര്യം ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.