Posted On
date_range Updated On
date_range മദ്യപിച്ച് വീടുമാറിക്കയറിയ ഡ്രൈവർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: മദ്യപിച്ച് ബോധം നശിച്ച് അയൽ വീട്ടിലേക്ക് വാഹനമോടിച്ച് കയറ്റിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അർദിയയിലാണ് സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് നിയന്ത്രിക്കാനുള്ള പൊതുവകുപ്പിന്റെ നോട്ടപ്പുള്ളിയാണെന്ന് കണ്ടെത്തി. മറ്റൊരു സംഭവത്തിൽ ഫോർത് റിങ് റോഡിൽ വാഹനത്തിൽ മദ്യവുമായി ജി.സി.സി പൗരൻ പിടിയിലായി. പൊലീസ് പതിവ് പരിശോധനക്കിടെ അസാധാരണമായി നിയന്ത്രണം തെറ്റിയ പോലെ വാഹനമോടിക്കുന്നയാളെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പ്രതിയെ നിയമനടപടിക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.