ഡോ. ബോബി ചെറിയാന്
ഡോ. ബോബി ചെറിയാന് ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയറില്‍ ചാര്‍ജെടുത്തു
കുവൈത്ത് സിറ്റി: ഇന്റേണല്‍ മെഡിസിനില്‍ പ്രഗല്ഭനും മികച്ച പ്രവൃത്തിപരിചയവുമുള്ള ഡോ. ബോബി ചെറിയാന് ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയറില്‍ ചാര്‍ജെടുത്തു.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസും എം.ഡിയും യു.കെയില്‍നിന്ന് എം.ആര്.സി.പിയും നേടിയ ഡോ. ബോബി ചെറിയാന് കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, വെനിറിയോളജി, ജെറിയാട്രിക്, കമ്യൂണിറ്റി മെഡിസിന്, ജനറല്‍ / ഇന്റേണല്‍ മെഡിസിന് എന്നീ വ്യത്യസ്ത മേഖലകളില്‍ കുവൈത്തിലും യു.കെയും ഇന്ത്യയിലുമായി 26 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിവിധ യൂനിവേഴ്സിറ്റികളില്‍ അധ്യാപകനായും സർക്കാർ പരിപാടികളില്‍ കണ്‍സൽട്ടന്റായും പങ്കെടുക്കാറുണ്ട്. ഉച്ചക്കുശേഷം മൂന്നു മുതല്‍ രാത്രി 11 വരെയാകും ഇദ്ദേഹത്തിന്റെ സേവനം ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയറില്‍ ലഭ്യമാവുകയെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.