തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ‘സ്വ​പ്ന​ഭ​വ​നം’​പ​ദ്ധ​തി​യി​ലെ ആ​ദ്യ വീ​ടി​െൻറ താ​ക്കോ​ൽ കൈ​മാ​റു​ന്നു

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ 'സ്വ​പ്ന​ഭ​വ​നം'​താ​ക്കോ​ൽ ദാ​നം

കു​വൈ​ത്ത്​ സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (ട്രാ​സ്ക്) അം​ഗ​ങ്ങ​ളി​ൽ സ്വ​ന്ത​മാ​യി ഭ​വ​നം ഇ​ല്ലാ​ത്ത​വ​ർ​ക്കാ​യു​ള്ള 'സ്വ​പ്ന​ഭ​വ​നം'​പ​ദ്ധ​തി​യി നി​ർ​മി​ച്ച ആ​ദ്യ വീ​ടി​െൻറ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി​ക്ക​ടു​ത്തു​ള്ള വ​ര​വൂ​രി​ൽ 2020 ജ​നു​വ​രി ഒ​മ്പ​തി​ന്​ ത​റ​ക്ക​ല്ലി​ട്ട വീ​ടാ​ണ്​ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച്​ കൈ​മാ​റി​യ​ത്.

സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ​യും, മു​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വ​ര​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സു​നി​ത ട്രാ​സ്ക് അം​ഗം സു​നി​ലി​െൻറ കു​ടും​ബ​ത്തി​ന്​ താ​ക്കോ​ൽ കൈ​മാ​റി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന സു​നി​ലി​ന് കു​വൈ​ത്തി​ൽ ട്രാ​സ്ക് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ട്രാ​സ്ക് മു​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ​യും കേ​ന്ദ്ര സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ്​ ജോ​യ് ചി​റ്റി​ല​പ്പി​ള്ളി പ്ര​തീ​കാ​ത്​​മ​ക​മാ​യി താ​ക്കോ​ൽ ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.